---
title: "അവിഹിത ബന്ധം പുറത്താകുമെന്ന ഭയം! പതിനേഴുകാരിയെ സഹോദരിയും ആൺസുഹൃത്തും ചേർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി കനാലിൽ തള്ളി"
english_title: "Karur Brutal Murder 17 Year Old Girl Killed Sister Boyfriend Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383563/ karur-brutal-murder-17-year-old-girl-killed-sister-boyfriend-canal"
published_at: "2026-09-20T16:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafb86fc946a_karur-brutal-murder-17-year-old-girl-killed-sister-boyfriend-canal.jpg"
keywords: ["Karur Murder", "17 Year Old Girl Murder", "POCSO Case", "Karur Police"]
---

# അവിഹിത ബന്ധം പുറത്താകുമെന്ന ഭയം! പതിനേഴുകാരിയെ സഹോദരിയും ആൺസുഹൃത്തും ചേർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി കനാലിൽ തള്ളി

> **Lead Summary:** **കരൂർ: **തമിഴ്‌നാട് കരൂരിൽ പതിനേഴുകാരിയെ സഹോദരിയും ആൺസുഹൃത്തും ചേർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി. കരൂർ വേങ്ങമേട്ടിലാണ് നാടിനെ ഞെട്ടിച്ച ദാരുണ കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെരൂർ സ്വദേശി മോഹൻരാജ്, കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരി എന്നിവരെ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം ഓഗസ്റ്റ് 17-നാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്.

## Article Content

**കരൂർ: **തമിഴ്‌നാട് കരൂരിൽ പതിനേഴുകാരിയെ സഹോദരിയും ആൺസുഹൃത്തും ചേർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി. കരൂർ വേങ്ങമേട്ടിലാണ് നാടിനെ ഞെട്ടിച്ച ദാരുണ കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെരൂർ സ്വദേശി മോഹൻരാജ്, കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരി എന്നിവരെ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം ഓഗസ്റ്റ് 17-നാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്.

വിവാഹിതനായ മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധം പതിനേഴുകാരി നേരിട്ട് കണ്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് ഇരുമ്പുവടികൊണ്ട് പെൺകുട്ടിയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് 32 ദിവസങ്ങൾക്ക് ശേഷമാണ് കനാലിൽ മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ മൃതദേഹം കണ്ടെത്താനായത്.

അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഹൻരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മോഹൻരാജ് നെയ്യ് വിതരണം ചെയ്തിരുന്ന സൂപ്പർമാർക്കറ്റിലാണ് പെൺകുട്ടിയുടെ സഹോദരി ജോലി ചെയ്തിരുന്നത്. ഓഗസ്റ്റ് 18-ന് വീട്ടിൽ വെച്ച് മോഹൻരാജും സഹോദരിയും ഒരുമിച്ചിരിക്കുന്നത് പെൺകുട്ടി കാണാനിടയായി.

ഈ ബന്ധം വീട്ടുകാരോടും നാട്ടുകാരോടും പുറത്തുപറയുമെന്ന് ഭയന്ന ഇരുവരും ചേർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പെൺകുട്ടിയുടെ തലയിൽ അടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ രണ്ടുപേരും ചേർന്ന് മൃതദേഹം കനാലിൽ തള്ളുകയായിരുന്നു.

സ്നിഫർ ഡോഗുകളുടെ സഹായത്തോടെ നടത്തിയ നാല് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കനാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. കേസിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ബി.എൻ.എസ് പ്രകാരം 329(4), 103(1), 238(C) വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരവുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

English Summary:

In a brutal murder in Karur, Tamil Nadu, a 17-year-old girl was killed by her sister and her boyfriend Mohanraj. The murder on August 17 was triggered after the girl discovered their relationship. They hit her with an iron rod and dumped the body in a canal. The body was recovered after 32 days following a 4-hour search with sniffer dogs. Police arrested Mohanraj and the sister, booking them under BNS sections and POCSO Act Section 6.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383563/ karur-brutal-murder-17-year-old-girl-killed-sister-boyfriend-canal)